Wednesday, October 26, 2011

ബോംബെ മാര്‍ച്ച്‌ 12 ഒരു വൈകിപോയ അവലോകനംഈ സമയത്ത് ഇങ്ങനെ ഒരു അവലോകനം അത് അപ്രസക്തമാണ് എന്ന് എനിക്ക് നല്ലപോലെ അറിയാം . ഞാന്‍ ഈ ഫിലിം കണ്ടത് ഇന്നാണ് ഈ പോസ്റ്റ്‌ ഇടുനതിനു  കുറച്ചു   മുന്‍പ് . ഈ ഫിലിം എന്ത് കൊണ്ട് തിയേറ്ററില്‍ പോയി കണ്ടില എന്ന് ചോദിച്ചാല്‍ കാരണം ഒന്നേ ഉള്ളു  ഞാന്‍  ഒരു പ്രവാസിയാണ് അത്രമാത്രം .


ഈ സിനിമ കണ്ടപ്പോള്‍ മമ്മൂട്ടി വതരിപിച്ച സമീര്‍ എന്നാ കഥാപാത്രം  അനുഭവിക്കുന്ന കഷ്ട്ടപാടുകള്‍ , ഷാജഹാന്‍ എന്ന കഥാപാത്രം തീവ്രതികളുടെ കെണിയില്‍ അകപെടുന്ന കാഴ്ച , കുറെ നിരപരടികളെ കൊന്നോടുകിയിട്ടു  അതിനെ വിശുദ്ധ  യുദ്ധം ഏന് പറയുന്ന മത മൌലിക വാദികള്‍ എന്തോ ഈ സിനിമ ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ വളരെ  ചര്‍ച്ച ചെയെപെടെണ്ട വിഷയമായിരുന്നു , നിര്‍ഭാഗ്യം  എന്ന് പറയട്ടെ അത് മാത്രം ഉണ്ടായില്ല. 

ഒരു സമുദായത്തെ ആ നാട്ടിലെ സര്‍ക്കാര്‍ എങ്ങനെ വേട്ടയാടുന് എന്ന് ഈ സിനിമ നമുക്ക്  കാണിച്ചു തരുന്നു . ഒരു രാജ്യ സ്നേഹിയായ മനുഷ്യനെ പോലും വഴിതെറ്റിക്കാന്‍ പോലും നമ്മുടെ പോലീസിനും  ഇവിടുത്തെ നിയമ വ്യവസ്ഥിതികും കഴിയുമെന്നുള്ളതിനുള്ള ഒരു ഉത്തമ  ഉദാഹരണം ആണ് ഈ സിനിമ .  

ഈ സിനിമയില്‍  ഒരു കഥാപാത്രത്തിന്റെ വിസിറ്റിംഗ് കാര്‍ഡ്‌ ഒരു പ്രതിയുടെ കയ്യില്‍ നിന് കിട്ടി പറഞ്ഞിട്ടാണ് അയാളെ   അറസ്റ്റ് ചെയുനത് ,ആ കഥാപാത്രം ഒരു ഓട്ടോ മെക്കാനിക്‌ ആണ് ഒരു മെക്കനികിന്റെ വിസിറ്റ് കാര്‍ഡ്‌ എത്ര പേരുടെ കയ്യിലുണ്ടാകും ആ പേരും പറഞ്ഞിട്ടാണ് അയാളെ പോലീസ് അറസ്റ്റ് ചെയുനത്. ഒരു ചോദ്യം പോലീസിനോട് എന്റെ വക,  ഏതെന്കിലും തീവ്രവാദികള്‍ അവരുടെ കോണ്ടാക്ട്സ്  തങ്ങളുടെ  പേഴ്സില്‍ സൂക്ഷികുമെനു തോന്നുണ്ടോ ? മൂന്ന് നാല് കൊല്ലം ഒരാളെ കുറ്റം ചാര്‍ത്തി ജയിലില്‍ ഇടുകയും പിനെ നിരപരാധി എന്ന് പറഞ്ഞു വിട്ട്യകുകയും ചെയ്‌താല്‍ അയാളുടെ നഷ്ടപെട്ട ജീവിതവും മറ്റും സര്‍കാരിന് തിരിച്ചു നല്കാന്‍ പറ്റുമോ?

ഈ സിനിമയില്‍ സംവിധായകന്‍ എങ്ങനെ ഒരു  സമുദായത്തെ ഇവിടുത്തെ സര്‍ക്കാരുകള്‍  വേട്ടയാടുന് എന്ന് കാണിച്ചു തന്നു . ഐ ബി ഉദ്യാഗസ്ഥര്‍ ഒരു സമുദായത്തെ എങ്ങനെ വേട്ടയാടുന് എന്ന് വളരെ നല്ല രീതിയില്‍ സംവിധായകന്‍ കാണിച്ചു തന്നിരികുന്നു . ഞാന്‍  ഒരികല്‍ കൂടി  പറയെട്ടെ സര്‍ അവര്‍   മുസ്ലിം സമൂഹമാണ് പക്ഷെ അവര്‍ തീവ്രവാദികള്‍ അല്ല.


എന്റെ അഭിപ്രായം :ഇവിടെ മുസ്ലിം സമുദായത്തിന് എതിര് മറ്റു മതസ്തകാര്‍ അല്ല ഇവിടുത്തെ ഇടുങ്ങിയ മനോഭാവം ഉള്ള ഉദ്യോഗസ്ഥര്‍ ആണ് സ്വന്തം രാജ്യത്തോട് സ്നേഹമുള്ളവര്‍ പോലും വഴി തെറ്റിപോയെക്കും  എന്നാണ്  ഈ സിനിമ നമുക്ക് കാണിച്ചു തന്നത്. 

ഇങ്ങനെത്തെ ഒരു പ്രമേയം സിനിമ ആകിയ സംവിധായകന്‍  ബാബു ജനാര്‍ദനന്‍തികച്ചും അഭിനന്ദനം അര്‍ഹികുന്നു . ഈ സിനിമ പനോരമയിലേക് തിരഞ്ഞെടുക്കാന്‍ കാരണം ഇതിന്റെ പ്രമേയം തന്നെ ആകും തീര്‍ച്ച.
2 comments:

  1. സിനിമ കണ്ടില്ല, എങ്കിലും അവലോകനത്തിൽ നിന്ന് പ്രമേയം മനസ്സിലായി... വായനക്കാരെ ആകർഷിച്ചാലെ കൂടുതൽ കമെന്ട് കിട്ടൂ... ബ്ലോഗ് നന്നായി മാർക്കറ്റ് ചെയ്യൂ..ആദ്യപടീയായി ജാലകത്തിൽ പോയി ചേരൂ

    pls remove the word verification to facilitate the comment option

    ReplyDelete
  2. കൊള്ളാം തഹിരേ. നന്നായി.

    ReplyDelete