Wednesday, October 26, 2011

ബോംബെ മാര്‍ച്ച്‌ 12 ഒരു വൈകിപോയ അവലോകനം



ഈ സമയത്ത് ഇങ്ങനെ ഒരു അവലോകനം അത് അപ്രസക്തമാണ് എന്ന് എനിക്ക് നല്ലപോലെ അറിയാം . ഞാന്‍ ഈ ഫിലിം കണ്ടത് ഇന്നാണ് ഈ പോസ്റ്റ്‌ ഇടുനതിനു  കുറച്ചു   മുന്‍പ് . ഈ ഫിലിം എന്ത് കൊണ്ട് തിയേറ്ററില്‍ പോയി കണ്ടില എന്ന് ചോദിച്ചാല്‍ കാരണം ഒന്നേ ഉള്ളു  ഞാന്‍  ഒരു പ്രവാസിയാണ് അത്രമാത്രം .






ഈ സിനിമ കണ്ടപ്പോള്‍ മമ്മൂട്ടി വതരിപിച്ച സമീര്‍ എന്നാ കഥാപാത്രം  അനുഭവിക്കുന്ന കഷ്ട്ടപാടുകള്‍ , ഷാജഹാന്‍ എന്ന കഥാപാത്രം തീവ്രതികളുടെ കെണിയില്‍ അകപെടുന്ന കാഴ്ച , കുറെ നിരപരടികളെ കൊന്നോടുകിയിട്ടു  അതിനെ വിശുദ്ധ  യുദ്ധം ഏന് പറയുന്ന മത മൌലിക വാദികള്‍ എന്തോ ഈ സിനിമ ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ വളരെ  ചര്‍ച്ച ചെയെപെടെണ്ട വിഷയമായിരുന്നു , നിര്‍ഭാഗ്യം  എന്ന് പറയട്ടെ അത് മാത്രം ഉണ്ടായില്ല. 

ഒരു സമുദായത്തെ ആ നാട്ടിലെ സര്‍ക്കാര്‍ എങ്ങനെ വേട്ടയാടുന് എന്ന് ഈ സിനിമ നമുക്ക്  കാണിച്ചു തരുന്നു . ഒരു രാജ്യ സ്നേഹിയായ മനുഷ്യനെ പോലും വഴിതെറ്റിക്കാന്‍ പോലും നമ്മുടെ പോലീസിനും  ഇവിടുത്തെ നിയമ വ്യവസ്ഥിതികും കഴിയുമെന്നുള്ളതിനുള്ള ഒരു ഉത്തമ  ഉദാഹരണം ആണ് ഈ സിനിമ .  

ഈ സിനിമയില്‍  ഒരു കഥാപാത്രത്തിന്റെ വിസിറ്റിംഗ് കാര്‍ഡ്‌ ഒരു പ്രതിയുടെ കയ്യില്‍ നിന് കിട്ടി പറഞ്ഞിട്ടാണ് അയാളെ   അറസ്റ്റ് ചെയുനത് ,ആ കഥാപാത്രം ഒരു ഓട്ടോ മെക്കാനിക്‌ ആണ് ഒരു മെക്കനികിന്റെ വിസിറ്റ് കാര്‍ഡ്‌ എത്ര പേരുടെ കയ്യിലുണ്ടാകും ആ പേരും പറഞ്ഞിട്ടാണ് അയാളെ പോലീസ് അറസ്റ്റ് ചെയുനത്. ഒരു ചോദ്യം പോലീസിനോട് എന്റെ വക,  ഏതെന്കിലും തീവ്രവാദികള്‍ അവരുടെ കോണ്ടാക്ട്സ്  തങ്ങളുടെ  പേഴ്സില്‍ സൂക്ഷികുമെനു തോന്നുണ്ടോ ? മൂന്ന് നാല് കൊല്ലം ഒരാളെ കുറ്റം ചാര്‍ത്തി ജയിലില്‍ ഇടുകയും പിനെ നിരപരാധി എന്ന് പറഞ്ഞു വിട്ട്യകുകയും ചെയ്‌താല്‍ അയാളുടെ നഷ്ടപെട്ട ജീവിതവും മറ്റും സര്‍കാരിന് തിരിച്ചു നല്കാന്‍ പറ്റുമോ?

ഈ സിനിമയില്‍ സംവിധായകന്‍ എങ്ങനെ ഒരു  സമുദായത്തെ ഇവിടുത്തെ സര്‍ക്കാരുകള്‍  വേട്ടയാടുന് എന്ന് കാണിച്ചു തന്നു . ഐ ബി ഉദ്യാഗസ്ഥര്‍ ഒരു സമുദായത്തെ എങ്ങനെ വേട്ടയാടുന് എന്ന് വളരെ നല്ല രീതിയില്‍ സംവിധായകന്‍ കാണിച്ചു തന്നിരികുന്നു . ഞാന്‍  ഒരികല്‍ കൂടി  പറയെട്ടെ സര്‍ അവര്‍   മുസ്ലിം സമൂഹമാണ് പക്ഷെ അവര്‍ തീവ്രവാദികള്‍ അല്ല.


എന്റെ അഭിപ്രായം :ഇവിടെ മുസ്ലിം സമുദായത്തിന് എതിര് മറ്റു മതസ്തകാര്‍ അല്ല ഇവിടുത്തെ ഇടുങ്ങിയ മനോഭാവം ഉള്ള ഉദ്യോഗസ്ഥര്‍ ആണ് സ്വന്തം രാജ്യത്തോട് സ്നേഹമുള്ളവര്‍ പോലും വഴി തെറ്റിപോയെക്കും  എന്നാണ്  ഈ സിനിമ നമുക്ക് കാണിച്ചു തന്നത്. 

ഇങ്ങനെത്തെ ഒരു പ്രമേയം സിനിമ ആകിയ സംവിധായകന്‍  ബാബു ജനാര്‍ദനന്‍തികച്ചും അഭിനന്ദനം അര്‍ഹികുന്നു . ഈ സിനിമ പനോരമയിലേക് തിരഞ്ഞെടുക്കാന്‍ കാരണം ഇതിന്റെ പ്രമേയം തന്നെ ആകും തീര്‍ച്ച.




Monday, October 24, 2011

far away .in this corridors i hear




ഒരു മ്യൂസിക്‌ ആല്‍ബം എന്നാല്‍ ഒരു പെണ്ണ് വേണം . എന്ന പഴഞ്ജന്‍ ആശയത്തോടുള്ള ഒരു മറുപടി ആയിട്ടാണ് ഈ ആല്‍ബം എനിക്ക് തോനിയത് 












Sunday, October 23, 2011

സന്തോഷ്‌ പണ്ഡിറ്റ് മാര്‍ വിജയികുമ്പോള്‍ ?

കൃഷ്ണനും  രാധയും എന്ന ചിത്രം ഈ കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ 3  തിയേറ്റര്‍ കളില്‍ ആണ് ഇത് റിലീസ് ചെയ്തത് .  തിയേറ്റര്‍ പ്രതികരണങ്ങള്‍ ,  റിലീസ് ചെയ്ത മൂന്നു കേന്ദ്രങ്ങളില്‍ രണ്ടു ഷോ ഹൌസ് ഫുള്‍ ആയി ഓടിയാല്‍ മനസിലാകും മലയാള സിനിമയുടെ ഇന്നത്തെ നിലവാരം പിനെ സന്തോഷ്‌ പണ്ഡിറ്റ് നെ പോലുള്ളവര്ടെ വിജയവും . 

     ഇതില്‍ ഒരിക്കലും ജനങ്ങളെ കുറ്റം പറയാന്‍ പറ്റില്ല കാരണം സൂപ്പര്‍ താരങ്ങളുടെ കോപ്രായങ്ങള്‍  കണ്ടു   മടുത്ത ജനങ്ങള്‍ക് ഇതൊകെ കണ്ടു സഹികാനുള്ള ശക്തി എന്നെ കൈവന്നിരികുന്നു 

    പിനെ ഈ വര്ഷം സൂപ്പര്‍ താരങ്ങളുടെ ചില സിനിമ കണ്ട നമ്മുടെ പ്രേക്ഷകര്‍ സൂപ്പര്‍ താരങ്ങള്‍ എന്ന് പറഞ്ഞാല്‍ അത്  മമ്മൂട്ടി  ആയാലും ശരി മോഹന്‍ ലാല്‍ ആയാലും ശരി ഒരു ഉളുപും ഇല്ലാതെ സ്വന്തം മക്കള്‍ ആകാന്‍ പ്രായമില്ലാത്ത പെണ്‍കുട്ടികളുമായി പ്രേമിച്ചു നടകുമ്പോള്‍ സന്തോഷ്‌ പണ്ഡിറ്റ് എല്ലാം എത്രോയെ ഭേദം എന്നാണ്  എനിക്ക് തോനുനത് .  എന്നിട്ട്  ഞാന്‍ അടക്കമുള്ള പ്രേക്ഷകര്‍ അത് തിയേറ്റര്‍ല്‍  പോയി ഇരുന്നു കാണുകയും ചെയും അത് ഗതികേടാണ് എന്ന് സംവിധായകരും നടന്മാരും മനസിലാകുന്നെ  ഇല്ല . സ്വയം സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ചു നടക്കുന്നവന്റെ ഓണത്തിന് ഇറങ്ങിയ  പടമെല്ലാം ഇതിനു  വെറും ഉദാഹരണം മാത്രം .

അതും പോരഞ്ഞിട്ട് ഇവന്റെ എല്ലാം ചാനെലുകളില്‍ വന്നിട്ടുള്ള ഗീര്‍വാണം കണ്ടാല്‍ ലോകോത്തര സിനിമ അവര്‍ മാത്രമേ ചെയുകയുല്ല്  എന്ന് വിചാരിച്ചു പോകും .എന്നിട് ഇവന്റെ എല്ലാം  വര്‍ത്തമാനം കേട്ട് തിയേറ്റര്‍ല്‍ പോയാലോ  പൈസയും  പോകും നേരവും പോകും വീട്ടില്‍ വന്നാല്‍ ടീവി  തല്ലിപോളികാനും തോന്നും . കാരണം ചാനലുകാര്‍ പറയുന്ന നുണകള്‍ കേട്ടിട്ടാന്നല്ലോ നമ്മള്‍ സിനിമ കാണാന്‍ പോകാറ്. 


 ഈ ഫിലിം ഇവിടുത്തെ മുഖ്യ ധാര  സിനിമ കാരെ ശരിക്കും  പരിഹസിച്ചു കൊണ്ടുള്ള ഒന്നായി പോയി എന്ന് വേണം പറയാന്‍ , ഇതില്‍ നിന് വേറെ ഒന് മന്സിലക്ക്യും വേണം മലയാള സിനിമ ഇനിയും ഉത്സവ നടത്തിപ്പും തറവാടുകള്‍ തമ്മിലുള കുടിപകയും , പ്രായം നോകതെയുള്ള സൂപ്പര്‍ താരങ്ങളുടെ കഥ പത്രങ്ങളെ തിരഞ്ഞടുകലുകള്‍ , തിരക്കഥ വായിച്ചു ചിരിച്ചു ചിരിച്ചു കണ്ണില്‍ നിന് വെള്ളം വരുന്ന  യുവ സൂപ്പര്‍ സ്റ്റാര്‍ , രണ്ടു സിനിമയില്‍ സഹ നടനായി അഭിനയികുമ്പോഴെകും സൂപ്പര്‍സ്റ്റാര്‍ പരവേശം നല്‍കി മുളയിലെ എന്തേലും പ്രതിഭയുണ്ടെങ്കില്‍  അത് തല്ലികെടുതുന്ന ചാനെലുകാര്‍ പിനെ എല്ലാത്തിനും ഉപരി ഇന്നലെ ഫീല്‍ഡില്‍ വന്നവര്‍ക്ക്  പോലും ഉള്ള ഫാന്‍സ്‌ അസോസിയേഷന്‍ ആളുകള്‍ ( ഇവരെ ആദ്യം പിരിച്ചു വിടണം ) ഇന്നലെ മലയാള സിനിമ നന്നാകുകയുള്ള്. അല്ലെങ്കില്‍ സന്തോഷ്‌ പണ്ഡിറ്റ് മാര്‍ വിജയിച്ചു കൊണ്ടേ ഇരിക്കും  


വാല്‍ കഷ്ണം : ഈ ഒരു സിനിമ കൊണ്ട് ഒരു കാര്യം മനസിലായി ഒന്നെലെങ്കില്‍ ഇവന്ക് വട്ട് അല്ലേല്‍ ഇവന്‍ കുറഞ്ഞ കാലം കൊണ്ട് ഇത്രെയും പ്രശസ്തനാകുകയും ഇനി ഇവന്റെ വീടിന്റെ ഗേറ്റ് ന്റെ മുന്നില്‍ സംവിധായകര്‍ ക്യൂ നില്കും ഡേറ്റ് നായി എന്തായാലും കണ്ടറിയാം എന്ത്  സംഭവിക്കും  എന്ന്  ഒരികല്‍ കൂടി ജയ് സന്തോഷ്‌ പണ്ഡിറ്റ്