തോറ്റവര്‍ക്കേ തോറ്റതിന്റെ വിഷമം അറിയൂ എന്ന് ഞാന്‍ ഒരു സിനിമയില്‍ നായകന്‍ പറയുനത് കേട്ടിട്ടുണ്ട് . അത് സത്യമാണ് എന്ന് നമുക്ക് എല്ലാവര്ക്കും അറിയുകയും ചെയ്യാം. ചിലപ്പോള്‍ ചില തോല്‍വികള്‍ നമുക്ക് നല്ലതിനായിരിക്കും. അത് പോലെ താനെ യാണ് ചില നഷ്ട്ടപെടലുകളും നമ്മുക്ക് . ചില സംഭവങ്ങള്‍ നഷ്ട്ടപെട്ടാല്‍ മാത്രമേ അത് നഷ്ട്ട പെട്ടതിന്റെ വ്യാപ്തി നമുക്ക് മനസിലാകുകയുള്ളു. പിനീട് നമ്മള്‍ അത് നഷ്ട്ടപെടതിരിക്കാന്‍ ശ്രമിക്കയും ചെയ്യും. ചിലപ്പോള്‍ ചില സുഹുര്‍ത്ത് ബന്ധങ്ങള്‍ ഇങ്ങനെ യാണ് അവര്‍ നമുക്ക് നഷ്ടപെടുമ്പോള്‍ മാത്രനു അവരുടെ സാമീപ്യം നമ്മുക്ക് എത്ര പ്രിയപെട്ടതയിരുനു എന്ന് നമുക്ക് മനസിലാകുക. കുറെ സമ്മാനങ്ങള്‍ തനിട്ടോ ,അനാവശ്യമായി ആശംസകള്‍ നേരുന്നതോ അല്ല ഫ്രണ്ട് ഷിപ് എന്ന് പറയുന്നത് . നമ്മള്‍ടെ കൂടെ ഒരു മുറിയില്‍ കുറെ കാലം ഒരു മിച്ചു താമസിച്ചു കൊണ്ടിരികുന വ്യക്തികളുമായിട്ടോ നമുകിത് ഉണ്ടാകണം എന്നില്ല. ഞാനിപോഴും ചില കോളേജ് സുഹൃത്തുക്കളുമായി സ്ഥിരമായി ബന്ദം പുലര്താരുണ്ട് . പക്ഷെ അതില്‍ 3 അല്ലെങ്കില്‍ 4 പേരുമായി വല്ലാത്ത ആത്മ ബന്ധം ഇപ്പോഴും പുലര്തുനതായി എനിക്ക് തോനിയിട്ടുണ്ട് .
ചില ആളുകള്‍ കോളേജില്‍ പഠിച്ചിരുന കാലത്ത് പാലാണ് തേനാണ് എന്നെലാം പറഞ്ഞു അവര്‍ എന്തെകൊയെ നമ്മളില്‍ നിന് നേടിയെടുകുകയും പിനീട് ആ കാലഘട്ടം കഴിഞ്ഞാല്‍ ഒരു ബന്ധം പുലര്തതിരികുകയും ചെയുംബോഴാണ് നമുകിതെല്ലാം മനസിലാകുനത് .
അത് പോലെ താനെ ആയിരുന്നു കോളേജിലെ പ്രണയങ്ങളും , അത് തുടങ്ങിയിരുന കാലത്ത് അവന്മാര്‍ / അവള്മാര്‍ ടെ ഡയലോഗ് കള്‍ കേട്ടാല്‍ നമ്മള്‍ എല്ലാം ഞെട്ടി പോകും . എനിട്ട് അവസാനം എല്ലാം കൂടി പവനായി ശവമായ കണക്കാകും . അവര്കെലം അന്ന് വേണ്ടത് എന്തായിരുന്നു എന്ന് ദൈവത്തിനു മാത്രം അറിയാം . ഇതില്‍ ഞാന്‍ കുറച്ചു എണ്ണം ഇപ്പോഴും നില നില്കുനതായി അറിഞ്ഞിട്ടുണ്ട് .
ചില ആളുകള്‍ പറയാറുണ്ട് നഷ്ടപെടലുകളും നൊസ്റ്റാള്‍ജിയ എന്നിവ ഏറ്റവും കൂടുതല്‍ പ്രവാസികല്കാന് എന്ന് .
ഇത്രെയും നഷ്ടപെടലുകളും നൊസ്റ്റാള്‍ജിയയും ഉള്ള ഇവര്‍ എന്തിനാണ് ഈ പ്രവാസി ജീവിതം നയികുനത് അവര്ക് നാട്ടിലെ എന്തേലും ജോലിയോ അല്ലേല്‍ ചെറിയ ബിസിനസ് ചെയ്തോ ജീവിച്ചൂടെ ? ഇതൊനുമല്ല പണത്തോടുള്ള അഭിനിവേശം ആണ് ഞാന്‍ അടകമുള്ളവര്‍ പ്രവാസികളായി കഴിയുനത് . എന്നിട്ട് ഒടുങ്ങാത്ത നഷട്ടപെടലുകളുടെ പ്രസംഗങ്ങള്‍ , ഇതെലം കേള്‍കുമ്പോള്‍ ഒരു വൃത്തികെട്ട രീതിയില്‍ ജീവിച്ചു പോകുന്ന സ്ത്രീയുടെ ചാരിത്ര പ്രസംഗം പോലെ തോനുന്നു. .
എന്റെ ചെറിയ ഒരു അഭിപ്രായം മനുഷ്യന് എന്ന് പണത്തോടും പോങ്ങച്ചതോടും ഉള്ള അഭിനിവേശം നില്കുനുവോ അന്ന് നില്കും തോല്‍വിയും നഷ്ടപെടലുകളും .