Wednesday, November 23, 2011

മുല്ലപെരിയാരും ബോധ വല്കരണവും

  ഈ ഒരു പോസ്റ്റിന്റെ ആവശ്യകത ഇപ്പോള്‍ അത്രയ്ക്ക് ആവശ്യം ഇല്ലെങ്കിലും നമ്മള്‍ സാധാരണക്കാര്‍ അറിഞ്ഞിരികേണ്ട ചില കാര്യങ്ങള്‍ ഉണ്ട് . നമ്മള്‍ ഫേസ് ബുക്ക്‌  പോലുള്ള സൌഹൃദ കൂട്ടായ്മകളില്‍ ചര്‍ച്ച ചെയ്തിട്ടു വലിയ മാറ്റങ്ങള്‍ ഒന്നും  ഉണ്ടാകാന്‍ പോകുനില്ല. ഈ സൌഹൃദ കൂട്ടായ്മകളുടെ വ്യാപ്തി വളരെ കുറവാണ് , ഞാന്‍ ഇന്ന് എന്റെ നാട്ടിലെ ഒരു സുഹുര്തിനു വിളിച്ചപോള്‍ അവന്‍ പറഞ്ഞത് ഇതാണ് " ഓ എന്തെകെയോ പറഞ്ഞു കേള്‍ക്കുന്നു എനിക്ക് കൂടുതലായി ഒന്നും അറിയില എന്ന് "  കാരണം ഇപ്പോഴും എന്റെ നാട് പോല്ലുള്ള കുഗ്രാമങ്ങളില്‍  എല്ലാം ഇന്റര്‍നെറ്റ്‌ അത്രക് ജനകീയം അല്ല  കുറച്ചാളുകള്‍ ഉപയോഗികുനുണ്ട് , പിന്നീടുള്ള ഉപയോഗം എല്ലാം മൊബൈല്‍  ളിലൂടെ മാത്രം അതിനും ഉണ്ട് കുറെ പരിമിധികള്‍ . കേരളത്തിലെ മുല്ലപെരിയരിന്റെ അവസ്ഥയെ പറ്റി ചെറുതായി പ്രതിപാതികുന്ന ഒരു വീഡിയോ ഞ്‍ താഴെ കൊടുകുന്നു. അത് കൊണ്ട് വിദേശത്ത് ജോലി എടുകുന ആളുകള്‍ ഈ വിഷയത്തെ ഗൌരവമായി കണ്ടു നാട്ടിലുള്ള പരമാവധി ആളുകളെ  ബോധവല്കരിക്കാന്‍ ഞാന്‍ അപേക്ഷികുന്നു. നമുക്ക് ഒന്നും നഷ്ടപെടനില്ല കുറച്ചു സമയം  ഒഴിച്ച് .



ഇന്ന് നമ്മുടെ നാട്ടിലെ മീഡിയ തമ്ബുരകന്മാര്‍ക്ക്  ഇതൊന്നും കാണാന്‍ സമയമില്ല കാരണം ഈ വാര്‍ത്ത‍ ഒനും കൊടുത്താല്‍ യാതൊരു വിധടി റേറ്റിംഗ്  അവര്‍ക്ക് ഉണ്ടാകാന്‍ പോകുനില , അവര്‍ രണ്ജിനിയുടെ തുണിയുടെ നീളവും സന്തോഷ്‌ പണ്ഡിറ്റ് പോലുള്ള ഭ്രാന്തന്‍ മാരുടെ വിക്രിയകള്‍ മാത്രമേ കാണിക്കാന്‍ നേരമുള്ളൂ  . എന്നല്ലേ ഇവരുടെ പൈങ്കിളി ചാനെല്‍ കാണാന്‍ ആളുകള്‍ ഉണ്ടാകു .

രാഷ്ട്രീയ കാര്‍ ആണേല്‍ ഇപ്പോള്‍ ഉപതിരഞ്ഞടുപ്പും  മറ്റും ആയിട് ഇവര്കിതോനും നോക്കാന്‍ നേരമിലാത്ത അവസ്ഥയാണ്‌ കാണികുനത്. എന്തോ രാഷ്ട്രീയ കര്‍ക് ഒരു വല്ലാത്ത മൌനം  അവലംബിചിരികുന്നു അവര്‍ .
നമുക്ക് വേണ്ടി പ്രവര്‍ത്തികേണ്ട അവര്‍ ഒരു എല്ലിന്‍  കഷ്ണം  ആയ അധികാര ലബ്ധിക്കു വേണ്ടി മിണ്ടാതിരിക്കുന്നു .

പിന്കുറിപ്പ് :-

എനിക്ക് അത്ഭുതം തോനുന്നു നമുടെ നാട്ടിലെ മാധ്യമങ്ങളുടെ മുല്ലപെരിയാര്‍ വിഷയത്തില്‍ ഉള്ള ഈ നിസങ്ങാത്ത ഭാവം കണ്ടിട്ട് , ഒരു പ്രദേശത്തെ മുഴുവന്‍ ജനതെയെ ഒര്മയക്കാന്‍ വരെ കാരണം ആകുന്ന ഒരു ദുരന്ധതിനെ ഇത്രെയും നിസാരമായി കാണുന്നു. ഭരണ മേലലന്മാര്ക് ഇതൊന്നും പ്രശ്നമേ അല്ല അവര്‍ക്ക് പിറവത്തെ ഉപ തിരഞ്ഞടുപ്പും കംബിപാര ആര് കീറി എന്നുള്ളതാണ്, വേണ്ടതിനും വേണ്ടാത്തതിനും ഹര്‍ത്താലും സമരവും നടത്തുന്ന പ്രതിപക്ഷത്തെയും കാണുനില്ല. എവിടെ പോയി നമുടെ പ്രകൃതി സ്നേഹികള്‍ ആരും ഇല്ല ഇപ്പോള്‍ . എല്ല്ലാവരും വരും എന്തേലും സംഭവിച്ചാല്‍ മുതല കണീര്‍ പൊഴിച്ച് കൊണ്ട് . എല്ലാവരും ഒരു കാര്യം മനസിലാക്കണം നമുക് വേണ്ടി പ്രവര്‍ത്തിക്കാന്‍ നമ്മള്‍ മാത്രം വേറെ ആരും ഉണ്ടാകില്ല അത് കൊണ്ട് പരസ്പര വിദ്വേഷവും ദേഷ്യം, ജാതി മത വിത്യാസം  എല്ലാം മാറ്റിവച്ചു നമുക് നമുടെ നാടിനായി പ്രവര്‍ത്തിക്കാം അതിനു നമുക് ഒരു രാഷ്ട്രീയ കാരുടെയും  ആവശ്യമില. മുല്ലപെരിയരിനെ രക്ഷിക്കൂ ഒരു ജനതയെ രക്ഷിക്കൂ.....

1 comment: